LOADING

Type to search

ആദ്യമായി മലയാളത്തിലും ചോദ്യങ്ങള്‍; നീറ്റ് പരീക്ഷ ഇന്ന് നടക്കും

Latest News News


കൊച്ചി>>>മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചക്ക് ശേഷം രണ്ട് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ. ഒന്നരക്ക് ശേഷം പരീക്ഷ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കില്ല.

11 മണി മുതല്‍ പ്രവേശനം അനുവദിക്കും. രാജ്യത്തെയും ഗള്‍ഫിലെയും 202 സിറ്റി കേന്ദ്രങ്ങള്‍ക്ക് കീഴിലായി 16.1 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കേരളത്തില്‍ 13 സിറ്റി കേന്ദ്രങ്ങള്‍ക്ക് കീഴില്‍ 325 ഓളം പരീക്ഷ കേന്ദ്രങ്ങളിലായി 1,16,010 പേരാണ് പരീക്ഷ എഴുതുന്നത്.

ഇതാദ്യമായി മലയാളത്തിലും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ നീറ്റ് പരീക്ഷ നടത്തുന്നത്. കൊവിഡ് സാഹചര്യത്തില്‍ ബെഞ്ചില്‍ ഒരാള്‍ എന്ന രീതിയില്‍ ഹാളില്‍ 12 വിദ്യാര്‍ഥികള്‍ക്കാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.

മുന്‍കൂട്ടി അറിയിച്ച കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും കണ്ടയിന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ക്കും മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ എഴുതാന്‍ പ്രത്യേകം സൗകര്യമൊരുക്കുന്നുണ്ട്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.