
മലപ്പുറം>>>മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പോലീസ് നടപടി. വരന്, പെണ്‍കുട്ടിയുടെ പിതാവ്, മഹല്ല് ഖാസി, വിവാഹത്തിന് നേതൃത്വം നല്കിയവര് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
പ്ലസ് ടു വിദ്യാര്‍ഥിനിയായ പ്രായപൂര്‍ത്തിയാകാത്ത കരുവാരക്കുണ്ട് സ്വദേശിനിയുടെ വിവാഹമാണ് നടന്നത്. ബാല വിവാഹ നിരോധന നിയമപ്രകാരം കരുവാരക്കുണ്ട് പോലീസാണ് കേസെടുത്തത്.

Follow us on