LOADING

Type to search

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ ഉടന്‍ പ്രഖ്യാപിച്ചേക്കും

Latest News Local News News

തിരുവനന്തപുരം>>>മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ ഒരാഴ്ചക്കുള്ളില്‍ തെരഞ്ഞെടുത്തേക്കും. ദീപ്തി മേരി വര്‍ഗീസ്, ആശാ സനല്‍, ഫാത്തിമ റോസ്ന എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. ശ്രീകുമാരി രാമചന്ദ്രന്‍, ജെബി മേത്തര്‍ എന്നിവരും പരിഗണനയിലുണ്ട്. അഭിമുഖം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായി.

കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിട്ട പരാജയം ചര്‍ച്ച ചെയ്യാന്‍ സമ്ബൂര്‍ണ യുഡിഎഫ് യോഗം ഇന്ന് ചേരും. കെപിസിസി പുതിയ നേതൃത്വം ചുമതല ഏറ്റതിന് ശേഷമുള്ള യുഡിഎഫ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേരുന്നത്. തോല്‍വിയെക്കുറിച്ചുള്ള കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പാര്‍ട്ടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉള്ള അതൃപ്തി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യോഗത്തില്‍ ഉന്നയിക്കും.

ചവറയിലെ തോല്‍വിയ്ക്ക് കാരണമായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് ആര്‍എസ്പിയ്ക്ക് നല്‍കിയ ഉറപ്പിന്മേലുള്ള തീരുമാനവും യോഗത്തില്‍ ഉണ്ടാകും. ഡിസിസി പുനസംഘടനയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ ഉണ്ടായ രാജി വയ്ക്കലില്‍ കെപിസിസി നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉയരാനും സാധ്യതയുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് മലബാറില്‍ ഗുണം ചെയ്തില്ലെന്ന വിലയിരുത്തലും യോഗം ചര്‍ച്ച ചെയ്യും. യുഡിഎഫിന്റെ തോല്‍വിയ്ക്ക് കാരണമായ നേതാക്കള്‍ക്ക് എതിരെയുള്ള നടപടി യോഗത്തില്‍ സ്വീകരിക്കുമെന്നാണ് സൂചന. പലയിടങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തോല്‍വിയ്ക്ക് കാരണമായതെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.