മഹാരാഷ്ട്ര>>>മഹാരാഷ്ട്രയില്‍ കനത്തമഴയിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 13 ആയി. 136 പേര്‍ക്ക് പരിക്കേറ്റു. വെള്ളപൊക്കത്തില്‍ ബസ് ഒഴുകിപോയ സംഭവത്തില്‍ 4 പേരെ കാണാതായിട്ടുണ്ട്.
ഔറംഗാബാദ്, ലത്തൂര്‍, പര്‍ബാനി, പൂനെ, പാല്‍ഗട്ട്, ബീഡ്,ജല്‍ന , ഹിം ഗോളി, ഒസ്മാനാബാദ്,ജില്ലകളില്‍ മഴ കനത്തരീതിയിലാണ് ചെയ്യുന്നത്. മറാത്ത്വാഡ മേഖലയില്‍ നിന്നും 560 ഓളം പേരെ മാറ്റിപാര്‍പ്പിച്ചു.
മഹാരാജ, മജല്‍ഗാവ് അണക്കെട്ടുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു. മുംബെയിലും കൊങ്കണ്‍തീരത്തും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. ഗജറാത്ത്, ആന്ധ്രപ്രദേശ്, ഒഡീഷ, തെലുങ്കാന സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്.
Follow us on