ഡല്‍ഹി>>>അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിഷ്യന് ആനന്ത് ഗിരിയെ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആനന്ദ് ഗിരിയെ ചൊവ്വഴ്ച 12 മണിക്കൂര്‍ പോലിസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം, മഹന്ത് നരേന്ദ്ര ഗിരിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്വാസ തടസം മൂലമാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നരേന്ദ്ര ഗിരിയുടെ മരണത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.
അലഹബാദിലെ സ്വരൂപ് റാണി നെഹ്റു മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായത്. തിങ്കളാഴ്ച വൈകിട്ടാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹന്ത് നരേന്ദ്ര ഗിരി കഴിഞ്ഞിരുന്ന മഠത്തില്‍ മൃതദേഹം കണ്ടെത്തിയത്.
Follow us on