നവമാധ്യമങ്ങളിലടക്കം ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ വൈറല്‍ പോസ്റ്റുമായി എം.എം മണി

ഇടുക്കി>>തന്റെ മണ്ഡലത്തിലുള്ള ഇരട്ടയാര്‍ പഞ്ചായത്തിലെ ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ ഹൈസ്‌കൂളില്‍ 11 വര്‍ഷമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോമാണെന്ന് മണിയാശാന്‍ പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലുള്ള ഒരേയൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂളാണിതെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

എം എം മണിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;
എന്റെ മണ്ഡലത്തിലെ ഇരട്ടയാര്‍ പഞ്ചായത്തിലെ ശാന്തിഗ്രാം എന്ന ഗ്രാമം. അവിടെ സര്‍ക്കാര്‍ തലത്തിലെ കേരളത്തിലെ ഒരേയൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. #ഗാന്ധിജിഇംഗ്ലീഷ്മീഡിയംഗവഹൈസ്‌കൂള്‍.?? . 2010 ല്‍ നിലവില്‍ വന്നു.11 വര്‍ഷം കൊണ്ട് 1800 ഓളം കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയം. കാലത്തിനു മുന്നേ നടന്ന ഈ ഗ്രാമം, സ്‌കൂള്‍ നിലവില്‍ വന്നത് മുതല്‍ ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോഗിക്കുന്നു. പരാതിയില്ല ! പരിഭവമില്ല ! എല്ലാവരും Happy??

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →