എസ് രാജേന്ദ്രന്റെ ലക്ഷ്യം താന്‍; അതെന്തിനെന്ന് സമയമാകുമ്പോള്‍ പറയുമെന്നും എം എം മണി

-

ഇടുക്കി>> എസ് രാജേന്ദ്രന്‍ തന്നെ മാത്രം ലക്ഷ്യം വെക്കുന്നത് എന്തിനാണെന്ന് സമയമാകുമ്പോള്‍ പറയുമെന്ന് എംഎം മണി. അക്കാര്യത്തില്‍ വിട്ടു വീഴ്ചയില്ല.ദേവികുളം മണ്ഡലം രാജേന്ദ്രന്റെ കുടുംബ സ്വത്തോ ഉടുമ്പന്‍ചോല മണ്ഡലം എന്റെ അച്ഛന്‍ മാധവന്റെ കുടുംബ സ്വത്തോ അല്ല.അടുത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോള്‍ ജയിപ്പിക്കേണ്ടതിന് പകരം രാജേന്ദ്രന്‍ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചുവെന്നും എംഎം മണി പറഞ്ഞു.

അടുത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോള്‍ അയാളെ വിജയിപ്പിക്കാനുള്ള പണി രാജേന്ദ്രന്‍ ചെയ്യണം. പകരം അയാള്‍ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചു. നടപടി സംസ്ഥാന കമ്മറ്റി തീരുമാനിക്കും. തന്നെ പേടിച്ചാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നാണ് പറഞ്ഞത്. അയാള്‍ ആണാണെങ്കില്‍ സമ്മേളനത്തില്‍ പങ്കെടുത്ത് ശാപ്പാട് കഴിച്ച് പോകണ്ടേ. തിരുവനന്തപുരത്ത് വച്ച് മോശമായി പെരുമാറി എന്ന ആരോപണം ശരിയല്ല

സിപിഎം ഇടുക്കി ജില്ലാ സമ്മേളനം പുരോഗമിക്കേ, പാര്‍ട്ടിയുമായും നേതാക്കളുമായുമുള്ള അഭിപ്രായഭിന്നതകള്‍ തുറന്നുകാട്ടുന്ന എസ് രാജേന്ദ്രന്റെ കത്ത് പുറത്തു വന്നിരുന്നു. തന്നെ മുന്‍മന്ത്രി കൂടിയായ എം എം മണിയും കെ വി ശശിയും അപമാനിച്ചെന്നും, വീട്ടിലിരിക്കാന്‍ പറഞ്ഞെന്നും മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ കത്തില്‍ ആരോപിച്ചിരുന്നു. പരസ്യ അധിക്ഷേപം പേടിച്ചാണ് താന്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രന്‍ പറഞ്ഞു സമ്മേളനത്തില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. എസ് രാജേന്ദ്രന്‍ കുറച്ചുകാലമായി പാര്‍ട്ടിയുമായി പിണക്കത്തിലാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →