LOADING

Type to search

പാലാ ബിഷപ്പിനെതിരെ പരോക്ഷ വിമര്‍ശനവുമായി സ്പീക്കര്‍; സംഘപരിവാര്‍ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ്

Latest News Local News News


തിരുവനന്തപുരം>>>പാലാ ബിഷപ്പിനെതിരെ പരോക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ എം ബി രാജേഷ്. വിഷം വമിപ്പിക്കുന്ന വാക്കുകളാണ് പല പ്രമുഖരുടെയും ഭാഗത്ത് നിന്ന് വരുന്നത്. വിവേകശൂന്യമായ കാര്യങ്ങള്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ചെയ്യുന്നുണ്ട്. വാര്‍ത്തകള്‍ മതനിരപേക്ഷ ബോധത്തോടെ കൈകാര്യം ചെയ്യണമെന്ന് മാധ്യമ പ്രവര്‍ത്തകരോട് സ്പീക്കര്‍ പറഞ്ഞു.

നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം.

ചിലര്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും സതീശന്‍ വ്യക്തമാക്കി.മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യം പരിശോധിക്കണം.

അതേസമയം കേരളത്തില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തി.

ക്രിസ്ത്യന്‍ സമുദായത്തിന്റെ ചില ആശങ്കകള്‍ വ്യക്തമാക്കുകയാണ് ബിഷപ്പ് ചെയ്തത്. സത്യങ്ങള്‍ ഇല്ലാതാവില്ലെന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.