LOADING

Type to search

വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി വീട്ടമ്മ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; കാമുകനൊപ്പം പിടിയില്‍

Latest News Local News News

കോഴിക്കോട്>>>വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയ 34കാരിയായ വീട്ടമ്മ പിടിയിലായി. കണ്ണൂര്‍ പയ്യന്നൂരില്‍നിന്ന് ഒളിച്ചോടിയ കാമുകനെയും യുവതിയെയും കോഴിക്കോട് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മാട്ടൂല്‍ സ്വദേശിയായ ഹാരിസനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഓഗസ്റ്റ് 26 മുതലാണ് ഇരുവരെയും കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് യുവതിയും കാമുകനും കോഴിക്കോട് പിടിയിലായത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തുള്ള വാടക വീട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. കസബ പൊലീസിന്റെ സഹായത്തോടെയാണ് പയ്യന്നൂര്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബാങ്കില്‍നിന്ന് വായ്പയെടുത്ത നാലു ലക്ഷം രൂപയും ഒമ്പത്
പവന്‍ സ്വര്‍ണവുമായാണ് യുവതി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.