LOADING

Type to search

പ്രണയത്തില്‍ നിന്നും പിന്മാറിയ പെണ്‍കുട്ടിയെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാന്‍ യുവാവിന്റെ ശ്രമം

Latest News Local News News

റാന്നി>>>യുവാവിന്റെ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് പ്രണയത്തില്‍ നിന്നും പിന്മാറിയ പെണ്‍കുട്ടിയെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാന്‍ യുവാവിന്റെ ശ്രമം. കഴിഞ്ഞ ദിവസം പാലാ സെന്റ് തോമസ് കോളജില്‍ നടന്ന പ്രണയ കൊലപാതക കേസിന് സമാനമായ സംഭവത്തെ തുടര്‍ന്ന് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

വെച്ചൂച്ചിറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയേയും ഒപ്പം മാതാവിനേയും മര്‍ദ്ദിച്ചതായും പൊലീസില്‍ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എരുമേലി ചരള സ്വദേശി ഓലിയ്ക്കപ്ലാവില്‍ ആഷിഖ് അഷ്‌റഫ് (26)നെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസമാണ് വീട്ടുകാരേയും നാട്ടുകാരേയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമുണ്ടായത്.രണ്ടുവര്‍ഷത്തോളം പ്രണയത്തിലായിരുന്നു ഇവര്‍.

യുവാവിന്റെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് പ്രണയത്തില്‍ നിന്നും പെണ്‍കുട്ടി പിന്‍മാറിയതോടെയാണ് യുവാവ് പ്രശ്‌നമുണ്ടാക്കിയത്. ഇന്നലെ എരുമേലിയില്‍ വച്ച് കണ്ട ഇരുവരും ഇക്കാര്യം സംസാരിച്ചതിന് ശേഷം പെണ്‍കുട്ടി ഓട്ടോയില്‍ വീട്ടില്‍ എത്തുകയായിരുന്നു.ഇതിനു പിന്നാലെ വീട്ടിലെത്തിയ യുവാവ് വീട്ടുകാരോട് പ്രണയ വിവരം അറിയിക്കുകയും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ചു.തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയോട് ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചതോടെ വീട്ടുകാരും ഇടപെടുകയായിരുന്നു.

തര്‍ക്കം രൂക്ഷമായതോടെ ബഹളമാകുകയും നാട്ടുകാര്‍ എത്തിയതോടെ യുവാവ് തിരിച്ചു പോകുകയായിരുന്നു.എന്നാല്‍ യുവാവ് പിന്നീട് പ്രണയത്തിലായിരുന്നപ്പോള്‍ എടുത്ത ചിത്രങ്ങളും മറ്റും കാണിച്ച് പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്തുകയായിരുന്നു. ലഹരി മരുന്നുകള്‍ക്ക് അടിമയാണെന്ന് മനസിലാക്കി യുവാവുമായുള്ള പ്രണയത്തില്‍ നിന്നും പെണ്‍കുട്ടി തന്നെ പിന്‍മാറുകയായിരുന്നു.പ്രണയത്തില്‍ നിന്നും വിവാഹത്തില്‍ നിന്നും പിന്‍മാറിയെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ ക്ഷുഭിതനായ യുവാവ് പെണ്‍കുട്ടിയേയും മാതാവിനേയും മര്‍ദ്ദിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി വെച്ചൂച്ചിറ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ റാന്നി ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.