തൃശൂര്‍>>> ലോട്ടറി നമ്പറില്‍ കൃത്രിമം കാണിച്ച് സമ്മാനത്തുക തട്ടിയെടുത്തയാള്‍ പൊലീസ് പിടിയില്‍. പൂത്തോള്‍ സെന്ററില്‍ ലോട്ടറി കച്ചവടം ചെയ്തുവരുന്ന വയോധികയായ രാജേശ്വരിയാണ് തട്ടിപ്പിനിരയായത്. തൃശൂര്‍ വല്ലച്ചിറ തൊട്ടിപറമ്ബില് അനിലനെണ് പിടിയിലായത്.
സമ്മാനം ഇല്ലാത്ത ലോട്ടറിയില്‍ കൃത്രിമം കാണിച്ച് സമ്മാനാര്‍ഹമായ നമ്പര്‍ കൂട്ടിച്ചേര്‍ത്ത് 500 രൂപ വീതം സമ്മാനം ഉണ്ടെന്ന് അനിലന്‍ രാജേശ്വരിയെ വിശ്വസിപ്പിക്കുകയായിരുന്നു. 300 രൂപ വില വരുന്ന നാല് ഓണം ബംബര്‍ ലോട്ടറിയും 150 രൂപയും ഇത്തരത്തില്‍ ചതിയിലൂടെ രാജേശ്വരിയ്ക്ക് നഷ്ടപ്പെട്ടത്. തുടര്‍ന്ന് വെസ്റ്റ് പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.
Follow us on