
തിരുവനന്തപുരം>>>സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ പൊലീസ് പരിശോധന കൂടുതല്‍ ശക്തമാക്കും. നഗരാതിര്‍ത്തി പ്രദേശങ്ങള്‍ ബാരിക്കേഡുകള്‍ വച്ച് പൊലീസ് പരിശോധന നടത്തും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വീസ് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള വ്യാപാരസ്ഥാപനങ്ങള്‍ സമയക്രമവും കോവിഡ് പ്രോട്ടോകോളും കര്‍ശനമായി പാലിക്കേണ്ടതാണ്.
അതേസമയം ഇനി സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിക്കുമെന്ന സൂചന മുഖ്യമന്ത്രി പിണറായി വിജയന് നല്കി. ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന തരത്തിലുള്ള തീരുമാനങ്ങളെ കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പ്രായോഗികമല്ലെന്നാണ് ആരോഗ്യമേഖലയിലെ രാജ്യാന്തര വിദഗ്ധര്‍ അടക്കം സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായപ്പെട്ടത്. ഇതേതുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുനരാലോചനക്ക് തയ്യാറാകുന്നത്. ഞായറാഴ്ച ലോക്ഡൗണ്‍ ഇപ്പോള്‍ തുടരാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും നീണ്ടു നില്ക്കാന് സാധ്യതയില്ല. ചൊവ്വാഴ്ചത്തെ അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് പുനരാലോചന നടത്തുമെന്ന സൂചന മുഖ്യമന്ത്രി നല്കി.
സ്കൂളുകളും തിയേറ്ററുകളും അടക്കം വിവിധ മേഖലകള്‍ തുറക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. ഈ മേഖലകളുമായി ബന്ധപ്പെട്ട് ആള്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Follow us on