ലോക്ക്ഡൗണ്‍ ഇളവ് : സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കും

web-desk -

തിരുവനന്തപുരം>>>സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കും.ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് മദ്യശാലകള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ ഉള്ള പ്രദേശങ്ങളിലെ മദ്യശാലകളാണ് തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 18, 19, 20 തീയതികളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എ,ബി,സി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളില്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഡി കാറ്റഗറിയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിയന്ത്രണം തുടരും.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും. രാത്രി 8 മണിവരെയാണ് കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക.