തിരുവനന്തപുരം>>>ചരിത്രം കുറിച്ച് വീണ്ടും ലൈഫ് പദ്ധതി. പതിനായിരം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നടത്തും.
ലൈഫ് – പി.എം.എ.വൈ. (നഗരം) പദ്ധതി എന്നിവയിലായി നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 12,067 വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. അഞ്ചുവര്‍ഷ കാലയളവില്‍ ലൈഫില്‍ ഓരോ വര്‍ഷവും ഒരു ലക്ഷം വീടുകള്‍ വീതം പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ഭൂരഹിത, ഭവനരഹിതര്‍ക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്.
നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 12,067 വീടുകളുടെ നിര്‍മ്മാണമാണ് ഈ കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതില്‍ 10,058 വീടുകള്‍ ലൈഫ് മിഷന് മുഖേനയും 2,009 വീടുകള്‍ പി.എം.എ.വൈ. (നഗരം) പദ്ധതി മുഖേനയുമാണ് നിര്‍മ്മിച്ചത്.
ഇവയില്‍ 7,832 വീടുകള്‍ ജനറല്‍ വിഭാഗത്തിനും 3,358 വീടുകള്‍ പട്ടികജാതി വിഭാഗത്തിനും 606 വീടുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും 271 വീടുകള്‍ മത്സ്യത്തൊഴിലാളി വിഭാഗത്തിനുമാണ് ലഭിച്ചിരിക്കുന്നത്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി 262131 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഭൂരഹിതരുടെ പുനരധിവാസത്തിനായി 2207 യൂണിറ്റുകളടങ്ങിയ 36 ഭവന സമുച്ഛയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതിന് പുറമെ 17 ഭവന സമുച്ഛയങ്ങളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. 2021മുതല്‍ 2026 വരെയുള്ള അഞ്ചുവര്‍ഷ കാലയളവില്‍ ഓരോ വര്‍ഷവും ഒരു ലക്ഷം വീടുകള്‍ വീതം പൂര്‍ത്തിയാക്കി അഞ്ചുലക്ഷം വ്യക്തിഗത വീടുകള്‍ നിര്‍മിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Follow us on