LOADING

Type to search

കൊടുംകാറ്റിലും പേമാരിയിലും പിണ്ടി മന പഞ്ചായത്തിൽ ലക്ഷങ്ങളുടെ കൃഷി നാശം

Local News Natural Calamity കൃഷി പിണ്ടിമന പഞ്ചായത്ത്

  • കോതമംഗലം>>കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുംകാറ്റിലും പേമാരിയിലും പിണ്ടി മന പഞ്ചായത്തിലും ലക്ഷങ്ങളുടെ കൃഷി നാശംസംഭവിച്ചു.
    മുത്തംകുഴി പള്ളിക്കമാലി എം.വി.ശശിയുടെ തൃക്കാരിയൂർ ഭാഗത്ത് പാട്ടത്തിന് കൃഷി ഇൻഷൂർ ചെയ്ത കുലച്ച എഴുന്നൂറോളം ഏത്തവാഴകൾ പൂർണ്ണമായും നശിച്ചു.
  • കഴിഞ്ഞയാഴ്ചത്തെ കാറ്റിൽ മുത്തം കുഴിയിൽ കൃഷി ചെയ്തിരുന്ന ഈ കർഷകൻ്റെ അഞ്ഞൂറോളം വാഴകൾ നശിച്ചിരുന്നു. മുത്തം കുഴി കവലക്ക് സമീപം കൃഷി ചെയ്തിരിക്കുന്ന റ്റി.സി.സണ്ണി തോട്ടത്തി മാലിയുടെ ഇൻഷൂർ ചെയ്ത നൂറോളം കുലക്കാത്ത ഏത്തവാഴകളും, പി.കെ സോമൻ, പയ്യാനിക്കലിൻ്റെ നൂറോളം കുലച്ച ഏത്തവാഴകളും കാറ്റിൽ നിലം പൊത്തി. വാഴകൾക്ക് പുറമെ ടാപ്പ് ചെയ്യുന്ന റബ്ബർ മരങ്ങളും, കായ്ഫലമുള്ള ജാതികളും കാറ്റിൽ നശിച്ചുപോയി. നാശനഷ്ടം നേരിട്ട കൃഷിയിടങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു, പഞ്ചായത്തംഗം റ്റി.കെ.കുമാരി, കൃഷി ഓഫീസർ ഇ.എം.അനീഫ, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് എന്നിവർ സന്ദർശിച്ച് നഷ്ടം വിലയിരുത്തി
Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.