LOADING

Type to search

ചെങ്ങറ ഭൂ സമരസമിതി നേതാവ് ളാഹ ഗോപാലന്‍ അന്തരിച്ചു

Latest News Local News News

ചെങ്ങറ >>>ചെങ്ങറ ഭൂ സമര നായകന്‍ ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കൊവിഡ് ബാധിതനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൃദേഹം മെഡിക്കല്‍കോളേജിന് കൈമാറാനാണ് കുടുംബത്തിന്റെ തീരുമാനം. ഒന്നരപതിറ്റോണ്ടോളം കേരളത്തിലെ ഭൂമസമരങ്ങളെ മുന്നില്‍ നിന്ന് നയിച്ച നേതാവായിരുന്നു ളാഹ ഗോപാലന്‍. പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച അവകാശപ്പോരാട്ടം ചെങ്ങറയും താണ്ടി സംസ്ഥാനമാകെ പടര്‍ന്നു.

കെ.എസ്.ഇ.ബിയില്‍ നിന്ന് ഓവര്‍സിയറായി വിരമിച്ച ശേഷമാണ് പട്ടികജാതി വിഭാഗത്തിന് വെളിച്ചം പകരാന്‍ ഗോപാലന്‍ സജീവമായി ഇറങ്ങിയത്. 30 പേരെ സംഘടിപ്പിച്ചു കൊണ്ട് സാധുജന വിമോചന മുന്നണി രൂപീകരിച്ചു. 2007 ഓഗസ്റ്റ് 4നു ഗോപാലനും കൂട്ടരും ചെങ്ങറ ഭൂമിയില്‍ കുടില്‍ കെട്ടി താമസം തുടങ്ങി. കുറച്ചധികം ആളുകള്‍ക്ക് സ്വന്തമായി ഭൂമിയെന്ന സ്വപ്നമായിരുന്നു ളാഹ ഗോപാലന്‍ മുഴക്കിയത്.
സമരസമിതിയിലെ ചില ആളുകളുമായുള്ള ഭിന്നിപ്പിനെ തുടര്‍ന്ന് അഞ്ചു വര്‍ഷം മുന്‍പ് ചെങ്ങറയില്‍ നിന്നു പത്തനംതിട്ടയിലേക്ക് അദ്ദേഹം താമസം മാറ്റി.

ഒറ്റപ്പെടലും ശാരീരക ബുദ്ധിമുട്ടുകളും സാമ്പത്തിക ഞെരുക്കവും കോടതി വ്യവഹാരങ്ങളും ഗോപാലനെ മാനസികമായി തളര്‍ത്തിയിരുന്നു. പക്ഷേ അപ്പോഴും പിന്നോക്ക വിഭാഗത്തിന് വേണ്ടി ഗോപാലന്‍ പ്രവര്‍ത്തിച്ചു കൊണ്ടേയിരുന്നു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ചയാണ് അദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഐസിയുവിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.