LOADING

Type to search

പണമില്ലെന്ന കാരണം: അശമന്നൂരിൽ രണ്ട് പ്രധാന റോഡുകളുടെ പുനരുദ്ധാരണത്തിന് അനുമതിയില്ല

News Perumbavoor Viral

പെരുമ്പാവൂർ>> ഓടക്കാലി-നാഗഞ്ചേരി റോഡിൽ ഓടക്കാലി മുതൽ പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ അതിർത്തിയായ മണ്ണൂർമോളം വരേയുള്ള രണ്ട് കിലോമീറ്റർ ഭാഗവും മുവ്വാറ്റുപുഴ-പാണിയേലി റോഡിൽ ഉദയ കവല മുതൽ കോട്ടച്ചിറ വരേയുള്ള ഒന്നര കിലോമീറ്റർ ഭാഗവും തകർന്ന് നാമാവശേഷമായിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും റോഡ് പുനരുദ്ധാരണത്തിന് പൊതുമരാമത്ത് വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല.

പൊതുമരാമത്ത് വകുപ്പ് കുറുപ്പംപടി ഡിവിഷൻ ഓഫീസിൽ നിന്ന് രണ്ട് റോഡുകൾക്കും ബിഎം ബിസി നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എഞ്ചിനീയർക്ക് സമർപ്പിച്ചെങ്കിലും പണമില്ലെന്ന കാരണത്താൽ എസ്റ്റിമേറ്റ് കുറുപ്പംപടി ഡിവിഷൻ ഓഫീസിന് മടക്കി നൽകി. ഇതേതുടർന്ന് താല്ക്കാലികമായി അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ മെയിന്റെൻസ് വർക്ക് സെക്ഷനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് കുറുപ്പംപടി ഡിവിഷൻ ഓഫീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ 3 കോടി രൂപ വകയിരുത്തിയ ഓടക്കാലി – നാഗഞ്ചേരി റോഡിന് ഫണ്ടില്ലെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിലപാടിൽ ആശ്ചര്യകരമാണെന്ന് നാട്ടുകാർ പറയുന്നു.
അശമന്നൂർ പഞ്ചായത്തിൽ ഏറ്റവും അധികം വ്യവസായ സ്ഥാപനങ്ങളുള്ള പ്രദേശങ്ങളിലൂടെയാണ് രണ്ട് റോഡുകളും കടന്നു പോകുന്നത്. തടി വ്യവസായ സ്ഥാപനങ്ങളിലേക്ക് നിരവധി ഭാരവാഹങ്ങളാണ് ദിനം പ്രതി ഈ റോഡുകളിലൂടെ കടന്ന് പോകുന്നത്.

ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശവും നിരവധി ജനങ്ങൾ ആശ്രയിക്കുന്നതുമായ രണ്ട് റോഡുകളും അടുത്ത കാലവർഷത്തിന് മുമ്പായി അടിയന്തിരമായി റീ ടാറിംഗ് നടത്തിയില്ലെങ്കിൽ ഗുരുതരമായ ഗതാഗത പ്രതിസന്ധിക്ക് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.