LOADING

Type to search

കുഞ്ഞാലിക്കുട്ടിയെ നാളെ ചോദ്യം ചെയ്യും; ഇഡിയ്ക്ക് തെളിവുകള്‍ കൈമാറിയെന്ന് കെ ടി ജലീല്‍

Latest News Local News News

കൊച്ചി: ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിന് വേണ്ടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ വിളിപ്പിച്ചതെന്ന് കെടി ജലീല്‍ എംഎല്‍എ. താന്‍ ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിക്ക് കൈമാറി. നേരത്തെ കൊടുത്ത രേഖകള്‍ക്ക് പുറമെ കുറച്ച് രേഖകള്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെ നാളെ ഇഡി ചോദ്യം ചെയ്യും. ഏഴാം തിയതി അദ്ദേഹത്തിന്റെ മകന്‍ ആഷിഖിനേയും അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് ജലീല്‍ പറഞ്ഞു.ഇഡി ഓഫീസിലെത്തി മൊഴി നല്‍കിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് രാവിലെ 10.45 ഓടെയാണ് ജലീല്‍ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. ‘എആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഇപ്പോള്‍ വന്നിട്ടില്ല. ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞ് ഇഡി വിളിപ്പിക്കുകയായിരുന്നു.’- ജലീല്‍ പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.