LOADING

Type to search

കുറ്റ്യാടി ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി തുറന്ന് പൊലീസിന്റെ തെളിവെടുപ്പ്

Latest News Local News News

കുറ്റ്യാടി>>>ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പൊലീസ് തെളിവെടുപ്പ്. കുറ്റ്യാടിയിലെ ജ്വല്ലറി തുറന്നാണ് തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ മറ്റൊരു പ്രതി വടയം സ്വദേശി റംഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഗോള്‍ഡ് പാലസിന്റെ കുറ്റ്യാടി ശാഖയിലാണ് കുറ്റ്യാടി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്.

നിക്ഷേപതട്ടിപ്പ് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് കഴിഞ്ഞ ദിവസം ഈ ജ്വല്ലറി സീല്‍ ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായ സമീറിനെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് ആദ്യം പൊലീസ് ശ്രമിച്ചിരുന്നതെങ്കിലും ജ്വല്ലറിയിലേക്ക് പ്രതിഷേധ മാര്‍ച്ച് ഉണ്ടായേക്കുമെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് മാത്രം എത്തി തെളിവെടുപ്പ് നടത്തുകയായിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയ സമീറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ജ്വല്ലറി പൊളിയാന്‍ കാരണം താന്‍ മാത്രമല്ലെന്നും മറ്റ് പങ്കാളികള്‍ക്കും പങ്കുള്ളതായും സമീര്‍ അന്വേഷണ സംഘംത്തിന് മൊഴി നല്‍കി. കുറ്റ്യാടിയിലെ ഒരു പങ്കാളി വന്‍ തോതിലുള്‌ല നിക്ഷേപം പിന്‍വലിച്ചത് തകര്‍ച്ചക്ക് വേഗം കൂട്ടിയെന്നും സമീര്‍ മൊഴി നല്‍കി. സമീറിന്റെ മൊഴിയെ തുടര്‍ന്നാണ് നാദാപുരം പൊലീസ് വടയം സ്വദേശിയും കല്ലാച്ചി ബ്രാഞ്ച് മാനേജറുമായ റംഷാദിനെ അറസ്റ്റ് ചെയ്തത്.

അതേസമയം സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് സ്റ്റേഷനുകളില്‍ പരാതി പ്രവാഹമാണ്. മൂന്ന് ജ്വല്ലറികളിലുമായി ഇതുവരെ 450 പരാതികള്‍ കിട്ടിയതായി അന്വേഷണ സംഘം അറിയിച്ചു. ഇതില്‍ കുറ്റ്യാടി സ്റ്റേഷനിലാണ് കൂടുതല്‍ പരാതികള്‍ കിട്ടിയത്. 250 പേര്‍ കുറ്റ്യാടി സ്റ്റേഷനില്‍ പണവും സ്വര്‍ണവും നഷ്ടപ്പെട്ടാതയി പരാതി നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.