LOADING

Type to search

ലോക റെക്കോര്‍ഡിന്റെ നിറവില്‍ ”കുട്ടി ദൈവം”; പ്രിവ്യൂ ഷോ തിരുവനന്തപുരത്ത് നടന്നു

Entertainment

തിരുവനന്തപുരം>>>ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോര്‍ട്ഫിലിം എന്ന റെക്കോര്‍ഡ് കരസ്ഥമാക്കി ഡോ. സുവിദ് വില്‍സണ്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ”കുട്ടി ദൈവം” എന്ന ഹസ്ര്വ ചിത്രത്തിന്റെ പ്രിവ്യൂ ഷോയും, അണിയറ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും തിരുവനന്തപുരം ഏരീസ് പ്ലസ് എസ്എല്‍ സിനിമാസില്‍ വച്ച് നടത്തി.

ചടങ്ങില്‍ ബഹു. സാംസ്‌കാരിക-സിനിമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യാഥിതിയായിരുന്നു.
വിശപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ചിത്രം ലോക റെക്കോര്‍ഡിന്റെ നിറവില്‍ നില്‍ക്കുന്നതില്‍ അത്ഭുതപെടാനില്ല എന്നാണ് മന്ത്രിയുടെ വാക്കുകള്‍.

ബഹു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് നല്‍കി ചിത്രത്തെ ആദരിക്കുകയും ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രിവ്യൂ ഷോ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
ചടങ്ങില്‍ ഡോ.സുവിദ് വില്‍സണ്‍, പ്രജോദ് കലാഭവന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നസീര്‍ സംക്രാന്തി, ദിനേശ് പണിക്കര്‍, പാഷാണം ഷാജി (ഷാജി നവോദയ), സജീവ് ഇളമ്പല്‍, പാലാ അരവിന്ദന്‍, കണ്ണന്‍ സാഗര്‍, ഷഫീഖ് റഹ്‌മാന്‍, കിടു ആഷിക്, സുദീപ് കാരാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അഷ്‌റഫ് ഗുക്കുകള്‍, മാസ്റ്റര്‍ കാശിനാഥന്‍ തുടങ്ങിയവരും പങ്കെടുത്തു.


ഓരോ സീനുകളും ഒറ്റ ഷോര്‍ട്ടില്‍ എടുത്ത് പ്രധാന കഥാപാത്രത്തെ മുഴുനീളെ ചിത്രത്തില്‍ കാണിക്കാത്ത രീതിയിലാണ് സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

പ്രശസ്തനായ മാധ്യമ പ്രവര്‍ത്തകന്‍ സജീവ് ഇളമ്പല്‍ തിരക്കഥ രചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥാതന്തു സംവിധായകനായ ഡോ. സുവിദ് വില്‍സന്റേത് തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് സനല്‍ ലസ്റ്റര്‍ ആണ്.

എഡിറ്റര്‍-നിഹാസ് നിസാര്‍, ആര്‍ട്ട്- ഓമനക്കുട്ടന്‍, മേക്കപ്പ്- നിഷ ബാലന്‍, കോസ്റ്റ്യൂം- രേഷ് കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോമോന്‍ ജോയ്, അസിസ്റ്റന്റ് ഡയറക്ടര്‍- റോബിന്‍ മാത്യു, അസിസ്റ്റന്റ് ക്യാമറാമാന്‍-വിവേക് എംഡി, പി.ആര്‍.ഒ- പി.ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്- അരുണ്‍ ടിപി, ഡബ്ബിംഗ് (നായിക) -കൃപ പ്രകാശ്. എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം വിജയദശമി ദിവസം വൈകീട്ട് ആറ് മണിക്ക് ചലച്ചിത്ര താരം വിജയ് സേതുപതി റിലീസ് ചെയ്യും.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.