കുട്ടമ്പുഴയാറ്റില്‍ സത്ര പടി ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങി

സ്വന്തം ലേഖകൻ -


കോതമംഗലം>>>കുട്ടമ്പുഴയാറ്റില്‍ സത്ര പടി ഭാഗത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ കാട്ടാനക്കൂട്ടമിറങ്ങി. കൊമ്പനും പിടിയാനയും കുട്ടിയാനയും അടക്കം 20 ഓളം ആനകള്‍ കൂട്ടമായാണ് പുഴയിലെത്തിയത്. പുഴയില്‍ മുങ്ങി കുളിച്ചും പുഴയിലെ പായല്‍ ഭക്ഷിച്ചും ആനക്കൂട്ടം മണിക്കൂറുകളോളം പുഴയിലും പരിസരത്തുമായി കറങ്ങി നടന്നു.

പുഴയരികില്‍ സത്രപ്പടി റോഡില്‍ ആനക്കൂട്ടത്തെ കാണാന്‍ വഴിയാത്രക്കാരും സമീപ വാസികളും തടിച്ചു കൂടി.മഴയുടെ ശക്തി കുറഞ്ഞ് പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് ആനക്കൂട്ടമെത്തിയത്.നേര്യമംഗലം, തട്ടേക്കാട് എന്നീ വനമേഖലയില്‍ നിന്നുമാണ് കാട്ടാനക്കൂട്ടം സത്രപ്പടി ഭാഗത്ത് എത്തിയത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →