സ്ത്രീധനത്തിനെതിരെ വനിതാ പീഡനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ പരിപാടിസ്ത്രീപക്ഷ നവകേരളം

കുറുപ്പംപടി >>സ്ത്രീധനത്തിനെതിരെ വനിതാ പീഡനങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി മുടക്കുഴ ഗ്രാമപഞ്ചായത്ത്‌സിഡിഎസിന്റെ നേതൃത്വത്തില്‍ നടത്തിയ സ്ത്രീപക്ഷ നവകേരളം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ സോഫി രാജന്‍ അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ്.എ.പോള്‍, കെ.ജെ. മാത്യു, വല്‍സ വേലായുധന്‍, പഞ്ചായത്തംഗങ്ങളായ പി.എസ്സ്.സുനിത്ത്, അനാമിക ശിവന്‍, ഡോളി ബാബു സിഡിഎസ്ഭാരവാഹികളായ സാലി ബിജോയ്,ഇന്ദുമണി ഷിജി ബെന്നി, ശാന്തരാജന്‍ കുടുംബ ശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ജിജിമോള്‍, മരിയ എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →