LOADING

Type to search

കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി നല്‍കും

Kerala Latest News Local News News


പെരുമ്പാവൂര്‍>>>കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (കെ എസ്എസ് ആര്‍ ആര്‍ ഡി എ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി നല്‍കും.
പതിനൊന്ന് മാസക്കാലമായി റേഷന്‍കട വഴി വിതരണം നടത്തിവരുന്ന സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് വേതനമായി കിട്ടേണ്ട കമ്മീഷന്‍ തുക നല്‍കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബര്‍ 4ന് റേഷന്‍ ഉപഭോക്താക്കളെ കൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.കെ എസ്എസ് ആര്‍ ആര്‍ ഡി എ

കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള താലൂക്ക്തല ഒപ്പുശേഖരണം എ ആര്‍ ഡി നമ്പര്‍ 155 ല്‍ കുന്നത്തുനാട് താലൂക്ക് പ്രസിഡന്റ് രാജേഷ് കാവുങ്കല്‍ ഉദ്ഘാടനം ചെയ്തു .കെ എസ്എസ് ആര്‍ ആര്‍ ഡി എ സംസ്ഥാന കമ്മിറ്റി അംഗം പി വൈ പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഏലിയാസ് പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി .കെ എച്ച് നിസാര്‍ സന്തോഷ് പനിച്ചികുടി, ദീപക് ആര്‍ നാഥ് ,കമ്മറ്റി അംഗങ്ങളായ സക്കീര്‍, വിജി സജീവ് എന്നിവര്‍ സംസാരിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.