LOADING

Type to search

ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുടങ്ങാനുള്ള തീരുമാനവുമായി കെ.എസ്.ആര്‍.ടി.സി മുന്നോട്ട്

Latest News Local News News

തിരുവനന്തപുരം>>>കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലങ്ങളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുടങ്ങാനുള്ള നീക്കത്തിനെതിരേ കടുത്ത പ്രതിഷധമുണ്ടായെങ്കിലും തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.ആര്‍.ടി.സി മുന്നോട്ട്. എന്നാല്‍ ഡിപ്പോകള്‍ ഇതിനായി നല്‍കില്ലെന്ന് കെ.എസ്.ആര്‍.ടി.സി സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

ഉപയോഗിക്കാതെ കിടക്കുന്ന 16 സ്ഥലങ്ങളാണ് ഇതിന് അനുവദിക്കുക. അംഗീകൃത യൂണിയനുകളുമായി സിഎംഡി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

തിരുവനന്തപുരത്തെ ഈഞ്ചക്കല്‍, കോഴഞ്ചേരി എന്നിങ്ങനെ തെരഞ്ഞെടുത്ത സ്ഥലങ്ങളാണ് ഔട്ടലെറ്റ് ആരംഭിക്കുവാന്‍ നല്‍കുക. ഈ സ്ഥലങ്ങളില്‍ ഡിപ്പോകളോ മറ്റ് സ്ഥാപനങ്ങളോ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് ഇതര വരുമാനം കൂട്ടാനാണ് ഇത്തരത്തിലുള്ള നടപടിയിലേക്ക് കെ.എസ്.ആര്‍.ടി.സി കടക്കുന്നത്.

ബിവറേജ് ഔട്ട്ലെറ്റുകള്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് ആരംഭിച്ചാല്‍ കോര്‍പ്പറേഷന് മാസത്തില്‍ വലിയൊരു വരുമാനം വാടക ഇനത്തില്‍ നേടാന്‍ സാധിക്കും. കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാന സര്‍ക്കാരാണ് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നത്. ഇനിയും ഇത്തരത്തില്‍ സാമ്ബത്തിക സഹായം അധിക കാലം നല്‍കാന്‍ കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.

അതേസമയം ഡിപ്പോകളില്‍ ബിവറേജസ് ഔട്ട്ലെറ്റ് തുടങ്ങാനല്ല കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലും വ്യക്തമാക്കി. പണമില്ലാതെ എങ്ങനെ കെ.എസ്.ആര്‍.ടി.സി മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.

കൂടാതെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ബിവറേജസ് ഔട്ട്ലെറ്റ് തുടങ്ങാനുള്ള തീരുമാനമൊന്നും എക്സൈസ് വകുപ്പ് എടുത്തില്ലെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദനും പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് മാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.