തിരുവനന്തപുരം>>>കെഎസ്്.ആര്.ടി.സി. 1650 ബസുകളുടെ ഫിറ്റ് നസ് സര്‍ട്ടിഫിക്കറ്റ് ഈ മാസം അവസാനിക്കും. ഫിറ്റ്നസ് തെളിയിക്കാന്‍ സാവകാശം അനുവദിക്കണമെന്ന് കെഎസ്ആര്‍ടിസി.
നിലവിലെ സാമ്ബത്തിക സ്ഥിതിയില്‍ പരിഹരിക്കാനുള്ള സാഹചര്യമില്ലെന്ന് കെ.എസ്.ആര്.ടി.സി എംഡി.
1650 കെ.എസ്.ആര്.ടി.സി ബസ്സുകളുടെ ഫിറ്റ്നസാണ് ഈ മാസം 30 ന്അവസാനിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ഇത് പുതുക്കാനുള്ള സാഹചര്യമില്ലെന്ന് കെ.എസ്.ആര്.ടി.സി ഗതാഗത വകുപ്പിനെ അറിയിച്ചു. ഇതിനു പുറമെ വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കണമെന്ന നിബന്ധനയും കോര്‍പ്പറേഷനു മുന്നിലുണ്ട്. ഇത് ഘടിപ്പിക്കുന്നതു ഈ മാസം അവസാനത്തോടെ മാത്രമേ ആരംഭിക്കുകയുള്ളൂ.
ഫിറ്റ്നസ്ന് സാവകാശം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 5000 സര്‍വീസുകള്‍ നടത്തിയ ഇടത്ത് വെറും 3200 സര്‍വീസുകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. ഇതില്‍ പകുതി ബസുകള്‍ കട്ടപ്പുറത്ത് കയറിയാല്‍ കെ.എസ്.ആര്.ടി.സിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകും.
ഡിസംബര്‍ 31 വരെ ഫിറ്റ്നസ് നീട്ടണമെന്നാണ് കെ എസ് ആര് ടി സിയുടെ ആവശ്യം. സംസ്ഥാന ഗതാഗത വകുപ്പ് ഇക്കാര്യം കേന്ദ്ര ഗതാഗത വകുപ്പിനെ അറിയിച്ചിരിക്കുകയാണ്. ജിപിഎസ് ഘടിപ്പിക്കുന്നതുവരെ സാവകാശം വേണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നു പോകുന്നത്. 4800 ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നയിടത്ത് നിലവില്‍ 3300ല്‍ താഴെ ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. എല്ലാ മാസവും സര്‍ക്കാര്‍ പണം നല്‍കിയാണ് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുന്നത് .
പ്രതിസന്ധി മറികടക്കാനാണ് ജീവനക്കാര്‍ക്ക് ലേ ഓഫ് എന്ന നിര്‍ദ്ദേശവും കെഎസ്ആര്‍ടിസി മാനേജ്മെന്റ് മുന്നോട്ട് വച്ചിട്ടുണ്ട്.4000 ത്തോളം പേര്‍ക്ക് ലേ ഓഫ് നല്‍കേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി എംഡിയുടെ ശുപാര്‍ശ. അല്ലെങ്കില്‍ 50% ശമ്ബളം നല്കി ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ദൈര്‍ഘ്യമുള്ള ദീര്‍ഘകാല ലീവ് നല്‍കാമെന്നും ശുപാര്‍ശയുണ്ട്. മധ്യപ്രദേശ് സര്‍ക്കാര്‍ ആ രീതിയാണ് ചെയ്തത്.
നിലവില്‍ കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. ജൂണ്‍ മാസത്തില്‍ വരുമാനം 21.26 കോടിയും, ഡീസലിനായി നല്‍കിയത് 17.39 കോടിയുമാണ്. ജൂലൈയില്‍ വരുമാനം 51.04 കോടി, ഡീസല്‍ ചിലവ് 43.70 കോടി, ആഗസ്റ്റില്‍ വരുമാനം 75.71 കോടി, ഡീസല്‍ ചിലവ് 53.33 കോടി രൂപ എന്നിങ്ങനെയാണ്.
കെഎസ്ആര്‍ടിസി നിലവില്‍ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ സാമ്ബത്തിക അച്ചടക്കം അനിവാര്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു. ശമ്ബളം നല്കാന് ഉല്‍പ്പെടെ ഏതാണ്ട് 100 കോടിയോളം രൂപയാണ് സര്‍ക്കാരിനോട് ഓരോ മാസവും അഭ്യര്‍ത്ഥിക്കുന്നതെന്നും തൊഴിലാളി സംഘടനകളുടെ യോഗത്തില്‍ നേരത്തെ സിഎംഡി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഫിറ്റ്നസ് പ്രതിസന്ധി ഉടലെടുത്തത്.
Follow us on