
തിരുവനന്തപുരം: യാത്രകള്‍ രാജകീയമാക്കാന്‍ നവീന സൗകര്യങ്ങളൊരുക്കി കെ എസ് ആര് ടി സി. വാഹന നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം അനുവദിച്ച 50 കോടിയില്‍ നിന്ന് 44.64 കോടി ഉപയോഗിച്ച് ആധുനികവും സൗകര്യപ്രദവുമായ 100 ബസുകള്‍ പുറത്തിറക്കാന്‍ കെ എസ് ആര് ടി സിതീരുമാനിച്ചിരിയ്ക്കുകയാണ്.
ആദ്യ ബസ് നവംബര്‍ ഒന്ന് കേരള പിറവി ദിനത്തില്‍ പുറത്തിറക്കാനാണ് ശ്രമിയ്ക്കുന്നതെങ്കിലും 2022 ഫെബ്രുവരിയോടെയായിരിക്കും മുഴുവന്‍ ബസുകളും പുറത്തിറങ്ങുക എന്നാണ് കരുതുന്നത്.
ആധുനിക ശ്രേണിയിലുള്ളതും വളരെയേറെ സൗകര്യപ്രദവുമായ 8 സ്ലീപ്പര്‍, 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്പെന്ഷന് നോണ്‍ എസി തുടങ്ങിയവയിലെ ആധുനിക ബി.എസ് സിക്സ് ബസുകളാണ് കെ എസ് ആര് ടി സി
പുറത്തിറക്കുന്നത്.
തമിഴ്നാടിന് 140, കര്‍ണ്ണാടകയ്ക്ക് 82 എന്നിങ്ങനെ സ്ലീപ്പര്‍ ബസുകളാണുള്ളത്. ഇതോടെ കേരളത്തിന് സ്ലീപ്പര്‍ ബസുകള്‍ ഇല്ലായെന്ന പോരായ്മ മാറിക്കിട്ടുമെന്നും ദീര്‍ഘ ദൂര യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിയ്ക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ലോകോത്തര നിലവാരത്തിലുള്ള മികച്ച യാത്രകളാണ് പുതിയ ബസുകള്‍ നല്‍കുക. മൊബൈല്‍ ചാര്‍ജിങ്ങ് പോയിന്റ്,കൂടുതല്‍ ലഗേജ് സ്പേസ്, വൈഫൈ തുടങ്ങിയ സൗകര്യങ്ങളും ബസ്സിലുണ്ടാവും.
നാല് തവണ വിളിച്ച ടെന്‍ഡറില്‍ ബസ്സൊന്നിന് 1.385 കോടി എന്ന നിരക്കില്‍ ആകെ 11.08 കോടി ഉപയോഗിച്ചാണ് വോള്‍വോ കമ്ബനിയില്‍ നിന്ന് സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്. സെമി സ്ലീപ്പര്‍ വിഭാഗത്തില്‍ ലെയ്ലന്റ് 47.12 ലക്ഷവും, ഭാരത് ബെന്‍സ് 58.29 ലക്ഷവും കോട്ടായി സമര്‍പ്പിച്ചു.
അതില്‍ കുറഞ്ഞ തുക കോട്ട് ചെയ്ത അശോക് ലെയ്ലന്റില്‍ നിന്ന് ബസൊന്നിന് 47.12 ലക്ഷം രൂപ എന്ന നിരക്കില്‍ 9.42 കോടി രൂപയ്ക്ക് 20 എസി സീറ്റര്‍ ബസുകളും വാങ്ങും. എയര്‍ സസ്പെന്ഷന് നോണ്‍ എസി വിഭാഗത്തില്‍ ലെയ്ലന്റ് 33.79 ലക്ഷവും, ടാറ്റ 37.35 ക്ഷവും കോട്ട് നല്‍കിയതില്‍ നിന്ന് ലെയ്ലന്റ് കരാര്‍ ഉറപ്പിച്ചു. 24.32 കോടി രൂപയ്ക്ക് 72 ബസ്സുകളാണ് ഇങ്ങനെ വാങ്ങുന്നത്.
നിലവില്‍ വോള്‍ലോ, സ്കാനിയ, സൂപ്പര്‍ ഡിലക്സ്, എക്സപ്രെസ്സ് ബസ്സുകളാണ് കെ എസ്
ആര് ടി സി ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായി ഉപയോഗിയ്ക്കുന്നത്.

Follow us on