കോഴിക്കോട്>>> കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സര്‍വീസുകള്‍ ഓപ്പറേറ്റു ചെയ്യുന്നതിനായി കെഎസ്ആര്‍ടിസി നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരും സംഘടനകളും. യാത്രക്കാരുടെ കുറവും കോവിഡ് വ്യാപനവും രൂക്ഷമായ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അധിക ഡ്യൂട്ടിയെന്ന സ്പ്രെഡ് ഓവര്‍ ഡ്യൂട്ടി നടപ്പാക്കിയത്.
എട്ട് മണിക്കൂറില്‍ നിന്നു 12 മണിക്കൂര്‍ ജോലിയിലേക്കു മാറിയ സ്പ്രെഡ് ഓവര്‍ ഡ്യൂട്ടിയാണ് ജീവനക്കാര്‍ക്ക് ദുരിതമാകുന്നത്. കോവിഡ് സമയത്ത് രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പരമാവധി ഓര്‍ഡിനറി/ഹ്രസ്വദൂര സര്‍വീസ് നടത്താനായിരുന്നു തീരുമാനിച്ചത്.
12 മണിക്കൂര്‍ സ്പ്രെഡ് ഓവര്‍ ഡ്യൂട്ടി രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ രാത്രി ഏഴു വരെയും ആയിരുന്നു. ഈ സമയം സര്‍വീസുകളും കുറവായിരുന്നു. സര്‍വീസ് നടത്താത്ത സമയം ജീവനക്കാര്‍ക്ക് വിശ്രമ വേളയായി അനുവദിച്ചു നല്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മാനേജ്മെന്റ് ജീവനക്കാര്‍ക്ക് അനുവദിച്ച വിശ്രമവേളകളിലും സര്‍വീസ് നടത്താന്‍ തുടങ്ങിയതോടെ 12 മണിക്കൂര്‍ ജോലി ചെയ്യേണ്ട സ്ഥിതിയിലാണ് ജീവനക്കാര്‍.
കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയും ജനജീവിതം പൂര്‍വസ്ഥിതിയിലേക്ക് മാറുകയും ചെയ്യുമ്പോള്‍ കോവിഡിനു മുമ്പുണ്ടായിരുന്ന മുഴുവന്‍ ഷെഡ്യൂളുകളും ഓപറേറ്റ് ചെയ്യണമെന്നും കോവിഡിനു മുമ്പുണ്ടായിരുന്ന ഡ്യൂട്ടി പാറ്റേണില്‍ തന്നെ സര്‍വീസ് നടത്തണമെന്നും കോവിഡ് പ്രത്യേക സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ പന്ത്രണ്ട് മണിക്കൂര്‍ ഡ്യൂട്ടി സമ്ബ്രദായം പിന്‍വലിക്കണമെന്നും കെഎസ്ടിഇഒ, എസ്ടിയു സംസ്ഥാന കമ്മിറ്റി മാനേജ്മെന്റിനോട് അഭ്യര്‍ഥിച്ചു.
Follow us on