LOADING

Type to search

ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് അതിരൂക്ഷം; കെഎസ്ആര്‍ടിസിയിലും പ്രതിസന്ധി

Kerala

തിരുവനന്തപുരം>>കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. മുന്നൂറിലധികം സര്‍വീസുകള്‍ നിര്‍ത്തി. ശബരിമല ഡ്യൂട്ടിക്ക് പോയവരില്‍ മിക്കവരും രോഗബാധിതരായി. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്.

തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് ഓഫീസിലും രോഗ വ്യാപനം രൂക്ഷമാണ്. എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്ക് കൊവിഡ്. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനക്കാരില്ലാത്തതിനാല്‍ സംസ്ഥാനത്ത് ആകെ 399 ബസുകള്‍ ജീവനക്കാരില്ലാതെ സര്‍വീസ് നിര്‍ത്തേണ്ട സാഹചര്യമാണുള്ളത്.

സംസ്ഥാനത്ത് കൊവിഡ് രോഗബാധ രൂക്ഷമായി തുടരുമ്പോള്‍ സെക്രട്ടേറിയേറ്റിന്റെയും കെ എസ് ആര്‍ടിസിയുടേയും പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാണ്. ജീവനക്കാര്‍ക്ക് വലിയ തോതില്‍ രോഗം ബാധ സ്ഥിരീകരിച്ച സാഹചര്യമാണ് നിലവിലുള്ളത്. സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം അഞ്ചോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസുകളിലും കൊവിഡ് രോഗബാധ വ്യാപകമാണ്.

ഇതിനിടെ, പൊതുവിദ്യാഭ്യാസ മന്ത്രി മന്ത്രി ശിവന്‍ കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവന്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ വൈകിട്ടോടെയാണ് മന്ത്രിക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.