ജീവിതസായന്തനത്തില്‍ യുദ്ധസ്മരണകളും പ്രകൃതിചികിത്സാസന്ദേശവുമായി ദേവസ്സി പടയാട്ടി

-

കാലടി>> 1965, 71 കാലത്തെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിലെ വീരയോദ്ധാക്കളുടെ ധീരസ്മരണകളുമായി കാലടിയിലുണ്ടൊരു കരസേനാ മുന്‍ സൈനികന്‍. പടയാട്ടി പി.പി. ദേവസ്സി എന്ന വിമുക്തഭടന്‍ തന്റെ യുദ്ധകാല അനുഭവങ്ങള്‍ പങ്കുവച്ചത് കാലടിയില്‍ ആഗമാനന്ദസ്വാമി സ്മാരക സമിതി, 1971-ലെ ‘യുദ്ധ വിജയ് ദിവസി’ന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ച വേളയിലായിരുന്നു.


വിവിധ കമാന്‍ഡോ ഓപ്പറേഷനുകളില്‍ പങ്കെടുത്ത് സൈനികമേധാവികളുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ള പടയാട്ടി ദേവസ്സി മിലിട്ടറി ഹെഡ്ക്വാര്‍ട്ടര്‍ ഓഫ് വാര്‍ എന്ന ഇന്‍ഫെന്ററി സ്‌കൂളില്‍ ഇന്‍സ്ട്രക്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായിരുന്നു കൂടുതല്‍ കാലം സേവനം.

കരസേനയിലെ സേവനാം പൂര്‍ത്തിയാക്കി തിരിച്ചെത്തിയശേഷം, പ്രകൃതി
ചികിത്സയുടെ സന്ദേശപ്രചാരകനായി മാറുകയായിരുന്നു. അന്തരിച്ച സി. ആര്‍. ആര്‍. വര്‍മ്മയുടെ ശിഷ്യനായിരുന്ന ദേവസ്സി കഴിഞ്ഞ നാല്പതുവര്‍ഷമായി പ്രകൃതി ചികിത്സാരംഗത്ത് കാലടിയില്‍ സജീവമായുണ്ട്. ഇദ്ദേഹത്തിന്റെ രണ്ട് ആണ്മക്കളും
സൈനികരംഗത്ത് ഉയര്‍ന്നസ്ഥാനങ്ങളില്‍ സേവനമനുഷ്ഠിയ്ക്കുകയാണ്.

മൂത്തമകന്‍ പോള്‍ ഡേവിസ് ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ വിംഗ് കമാന്‍ഡര്‍ ഓഫീസറും ഇളയ മകന്‍ രാജ് ഡേവിസ് ഇന്ത്യന്‍ നേവിയില്‍ കമാന്‍ഡര്‍ ഓഫീസറുമാണ്. പ്രകൃതിചികിത്സാ സംബന്ധിയായ ആറു പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് പി. പി. ദേവസ്സി. ആഗമാനന്ദസ്വാമി സ്മാരക സമിതി പ്രസിഡന്റ് കെ. എസ്. ആര്‍. പണിയ്ക്കര്‍ ദേവസ്സിയെ ആദരിച്ചു. യോഗത്തില്‍ സെക്രട്ടറി കെ. എന്‍. ചന്ദ്ര
പ്രകാശ്, ടി. ആര്‍. മുരളീധരന്‍, എസ്. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

വിമുക്തഭടന്‍ ദേവസ്സി പടയാട്ടിയെ കാലടിയില്‍ ആഗമാനന്ദസ്വാമി സ്മാരകസമിതി പ്രസിഡന്റ് കെ. എസ്. ആര്‍. പണിയ്ക്കര്‍ ആദരിച്ചപ്പോള്‍.

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →