സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ സ്ഥിരപ്പെടുത്തണം: കെ.ആ.ര്‍.ടി.എ

പെരുമ്പാവൂര്‍ >പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന
സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ സ്ഥിരപ്പെടുത്തണമെന്ന് കെആര്‍ടിഎ ജില്ല സമ്മേളനം ആവശ്യപ്പെട്ടു.സി രാമകൃഷ്ണന്‍ നഗറില്‍ വെച്ച് (പെരുമ്പാവൂര്‍ ഗവ ഗേള്‍സ് എച്ച്എസ്എസ് ) നടന്ന സമ്മേളനം സി ഐ ടി യു ജില്ല സെക്രട്ടറി പി ആര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.ഷൈജോ പോള്‍,പി ഡി റോസി,എന്‍ ബി ജോണ്‍സണ്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.സിഐടിയു ഏരിയ സെക്രട്ടറി കെ ഇ നൗഷാദ്,ടി എം നസീര്‍,കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ബെന്നി, സബ് ജില്ല സെക്രട്ടറി ബിജു,കെആര്‍ടിഎ സംസ്ഥാന സെക്രട്ടറി എല്‍ദോ ജോണ്‍, സംസ്ഥാന കമ്മിറ്റി നിര്‍വ്വഹി സമിതി അംഗം ജെസിയമ്മ ആന്റണി,പാര്‍വ്വതി നായര്‍,ജില്ല സെക്രട്ടറി ലിമി ഡാന്‍,വി എം വിനു, ശാലിനി ചന്ദ്രന്‍,കെ കെ ജയദേവി,അഞ്ജു പീതാംബരന്‍,സുധി ബഷീര്‍,ജിലി ജോയി. അനുബന്ധ പരിപാടി മികവ് അവതരണം ഡി പി സി ഉഷ മാനാട്ട് ഉദ്ഘാടനം ചെയ്തു.ജില്ല പ്രൊജക്ട് ഓഫീസര്‍മാരായ ജോസ് പെറ്റ് തെരേസ് ജേക്കബ്,പി കെ മഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു.

35 അംഗ ജില്ല കമ്മിയേയും,ഭാരവാഹികളായി ഷൈജോപോള്‍ (പ്രസിഡന്റ് ) പി ഡി റോസി, എന്‍ ബി ജോണ്‍സണ്‍,(വൈസ് പ്രസിഡന്റുമാര്‍)ലിമി ഡാന്‍(സെക്രട്ടറി)എം ജെ വിനു, ശാലിനി ചന്ദ്രന്‍(ജോയിന്റ് സെക്രട്ടറിമാര്‍)കെ കെ ജയദേവി (ട്രഷറര്‍) എന്നിവരേയും സമ്മേളനം തെരഞ്ഞെടുത്തു.

ജില്ല പ്രസിഡന്റ് ഷൈജോ പോള്‍, ജില്ല സെക്രട്ടറി ലിമി ഡാന്‍

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →