LOADING

Type to search

കൃഷിഭവനുകളില്‍ കൊക്കോ തൈകള്‍ വിതരണം നടത്തി

News

കോതമംഗലം>>>പെരുമ്പാസ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ പദ്ധതി പ്രകാരം പിണ്ടിമന, കവളങ്ങാട് കൃഷിഭവനുകളില്‍ മികച്ചയിനംകൊക്കോ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. പിണ്ടിമന കൃഷിഭവനില്‍ വച്ച് നടന്ന വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് ജയ്‌സണ്‍ ദാനിയേല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ മേരി പീറ്റര്‍, കൃഷി ഓഫീസര്‍ ഇ.എം.അനീഫ, കൃഷി അസിസ്റ്റന്റ് വി.കെ.ജിന്‍സ് എന്നിവര്‍ സംസാരിച്ചു.കവളങ്ങാട് കൃഷി ഭവനില്‍ നടന്ന വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് ജിന്‍സിയ.ബിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിബുപടപ്പറമ്പത്ത്, മെമ്പര്‍മാരായ രാജേഷ്, കുഞ്ഞുമോന്‍, റ്റീന, കൃഷി ഓഫീസര്‍ ഇ.എം.മനോജ്, കൃഷി അസിസ്റ്റന്റുമാരായ വി.കെ.ദീപ, വി.എം.വിനീഷ് എന്നിവര്‍ സംസാരിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.