കേരളാ പ്രവാസി ഫെഡറേഷന്‍ കോതമംഗലം മണ്ഡലം സമ്മേളനം 21ന്

-

കോതമംഗലം >>കേരളാ പ്രവാസി ഫെഡറേഷന്‍ കോതമംഗലം മണ്ഡലം സമ്മേളനം 21ന്‌വെള്ളിയാഴ്ച 3 മണിക്ക് കോതമംഗലം അച്യുതമേനോന്‍ സ്മാരക മന്ദിരത്തില്‍ നടത്തും. കെ പി എഫ് ജില്ലാ പ്രസിഡന്റ് പി കെ രാജീവന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ഷക്കീര്‍ ചുള്ളിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി എം റ്റി തങ്കച്ചന്‍ , സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവന്‍, ജില്ലാ കൗണ്‍സില്‍ അംഗം എം കെ രാമചന്ദ്രന്‍ , മണ്ഡലം ആക്ടിംഗ് സെക്രട്ടറി പി റ്റി ബെന്നി, എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി എം എസ് ജോര്‍ജ് , മഹിളാ സംഘം മണ്ഡലം സെക്രട്ടറി ശാന്തമ്മ പയസ്, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് പി കെ രാജേഷ്, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി എം എസ് അലിയാര്‍, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എന്‍ യു നാസര്‍, സി പി ഐ ലോക്കല്‍ സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ സണ്ണി എന്നിവര്‍ പ്രസംഗിക്കും. കെ പി എഫ് മണ്ഡലം സെക്രട്ടറി കെ എ സൈനുദ്ദീന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് യൂസഫ് കാമ്പത്ത് നന്ദിയും പറയും. വിദേശ രാജ്യങ്ങളില്‍ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ചതിന് ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാര്‍ഡു ലഭിച്ച ഡോ. ഇ കെ മുഹമ്മദ് ഷാഫിയെ ആദരിക്കും. പ്രവാസികളുടെ മക്കളില്‍ എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →