തിരുവനന്തപുരം>>>ജയ്ഹിന്ദിന്റെ പ്രസിഡന്റ് സ്ഥാനം രമേശ് ചെന്നിത്തല രാജിവച്ചു. ഇതിനു പുറമേ കെ പി സി സിക്കു കീഴിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിട്ട്യൂട്ട് ചെയര്മാന് സ്ഥാനവും കെ കരുണാകരന് ഫൗണ്ടെഷന് ചെയര്മാന് സ്ഥാനവും ചെന്നിത്തല ഒഴിഞ്ഞു. കഴിഞ്ഞ മേയ് 24നാണ് രാജിവച്ചത്. കെ പി സി സി അദ്ധ്യക്ഷനാണ് ഈ സ്ഥാനങ്ങള്‍ വഹിക്കേണ്ടതെന്ന് ചെന്നിത്തല അറിയിച്ചു. മുന്‍ അദ്ധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഈ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാലാണ് താന്‍ അന്ന് ഈ സ്ഥാനങ്ങളില്‍ തുടര്‍ന്നത്. ഇപ്പോള്‍ പുതിയ അദ്ധ്യക്ഷനെത്തിയതിനാലാണ് സ്ഥാനങ്ങളില്‍ നിന്നും രാജി വയ്ക്കുന്നതെന്നും ചെന്നിത്തല അറിയിച്ചു. എന്നാല്‍ ചെന്നിത്തലയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കെ പി സി സി നേതൃത്വം അറിയിച്ചു.
അതേസമയം കെ പി സി സിക്കു കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും സ്വകാര്യ ഏജന്‍സിയെ കൊണ്ട് ഓഡിറ്റ് നടത്താന്‍ നേതൃത്വം തീരുമാനിച്ചു. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കണക്കുകളും പരിശോധിക്കാനാണ് കെ പി സി സി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജയ് ഹിന്ദ് ടി വി, വീക്ഷണം ദിനപത്രം, രാജീവ് ഗാന്ധി ഫൗണ്ടേഷന്, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് കോടികളുടെ ബാധ്യതയുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
Follow us on