Type to search

കോഴിക്കോട് നഗരത്തിലെ സ്വര്‍ണ ഉരുക്ക് കേന്ദ്രത്തില്‍ നിന്നും1.2 കിലോ സ്വര്‍ണ്ണം കവര്‍ന്നു; കവര്‍ച്ചയ്ക്ക് പിന്നില്‍ എട്ടംഗ സംഘം

News

കോഴിക്കോട്>>>തിങ്കളാഴ്ച്ച രാത്രി 10. 20 ന് കോഴിക്കോട് നഗരത്തിലെ തളി കണ്ടംകുളം ജൂബിലി ഹാളിനു മുന്നില്‍ വെച്ചാണ് സ്വര്‍ണ്ണ കവര്‍ച്ച നടന്നത്. നഗരത്തിലെ സ്വര്‍ണ്ണ ഉരുക്ക് കേന്ദ്രത്തിന്റെ ഉടമയായ ബംഗാള്‍ സ്വദേശിയായ റംസാന്‍ അലിയെ നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘം ആദ്യം ആക്രമിക്കുകയായിരുന്നു.സ്ഥാപനത്തില്‍ നിന്നും ബൈക്കിലേക്ക് കയറുമ്‌ബോള്‍ ഇയാളെ ചവിട്ടി താഴെയിട്ടാണ് കൈവശം ഉണ്ടായിരുന്ന സ്വര്‍ണം കവര്‍ന്നത്.

സ്വര്‍ണം ഉരുക്കു കേന്ദ്രത്തിന്റെ ഉടമയായ റംസാന്‍ ലിങ്ക് റോഡിലെ കടയില്‍ നിന്ന് മറ്റൊരിടത്തേക്ക് സ്വര്‍ണ്ണം കൊണ്ടു പോകുകയായിരുന്നു. പാന്റിന്റെ പോക്കറ്റില്‍ കടലാസില്‍ പൊതിഞ്ഞാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. അക്രമിക്കള്‍ സ്വര്‍ണ്ണം കവര്‍ന്നതോടെ റംസാന്‍ അലി കരഞ്ഞു ബഹളം വെച്ചപ്പോള്‍ ഓയെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ ആദ്യം അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് ഫ്‌ലൈയിങ് സ്‌ക്വാഡ് ഉടനെ തന്നെ സ്ഥലത്തെത്തിയെങ്കിലും കവര്‍ച്ചക്കാര്‍ ഈ സമയം കടന്നു കളത്തിരുന്നു.

കസബ പൊലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ച് കഴിഞ്ഞു. കേസന്വേഷണത്തിന്റെ ഭാഗമായി റംസാന്‍ അലിയെ സംഭവം നടന്ന സ്ഥലത്തെത്തത്തിച്ച് പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇദ്ദേഹത്തിന്റെ ജീവിത പശ്ചാതലത്തെ കുറിച്ചും, എത്ര വര്‍ഷമായി കേരളത്തില്‍ എത്തിയിട്ടെന്നും, സ്വദേശത്തും, വിദേശത്തുമുള്ള സൗഹൃദങ്ങളെ കുറിച്ചും പൊലീസ് ചോദിച്ച് മനസിലാക്കി. കവര്‍ച്ച നടന്ന തളി ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളിലെയും, ഇവിടെ നിന്ന് കവര്‍ച്ചക്കാര്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെയും സി. സി. ടി. വി ദ്യശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കുകയാണ്.

ടൗണ്‍ എ. സി. പി ബിജു രാജിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവം നടന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലേയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു.

സംഭവത്തിന് പിന്നില്‍ സ്ഥിരം സ്വര്‍ണ്ണ കവര്‍ച്ച സംഘത്തിന് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതര സംസ്ഥാനത്ത് ഉള്ളവരുടെ പങ്കിനെ കുറിച്ചും പോലീസ് നിരീക്ഷിക്കുന്നുണ്ട്. കവര്‍ച്ചയ്ക്ക് എത്തിയ ബൈക്കുകള്‍ കണ്ടെത്തുവാനാണ് സി. സി. ടി. വികള്‍ പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഒപ്പം സമീപ ദിവസങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മേഖലയില്‍ വന്ന് പോയവരെ കുറിച്ചു നീരിക്ഷിക്കുന്നുണ്ട്. .

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.