കോഴിക്കോട് >>>നാദാപുരത്ത് അമ്മ മക്കളേയും കൊണ്ട് കിണറ്റില്‍ ചാടി. നാദാപുരം പേരോട് ആണ് സംഭവം. രണ്ടു കുട്ടികളും മരിച്ചു. യുവതിയെ രക്ഷപ്പെടുത്തി. നാദാപുരം പൊലീസ് യുവതിയെ കസ്റ്റഡിയില്‍ എടുത്തു.
സി.സി.യു.പി സ്കൂള്‍ പരിസരത്ത് താമസിക്കുന്ന സുബീനയെയാണ് പുലര്‍ച്ചയോടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ മൂന്നര വയസ്സുള്ള ഇരട്ട കുട്ടികളായ ഫാത്തിമ റൗഹ, മുഹമ്മദ് റസ്വിന്‍ എന്നീ കുട്ടികളാണ് മരിച്ചത്.
മക്കളെ കിണറ്റില്‍ എറിഞ്ഞതായും താന്‍ കിണറ്റില്‍ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടില്‍ ഫോണില്‍ വിളിച്ച് അറിയിച്ച ശേഷമാണ് യുവതി കിണറ്റിലേക്ക് ചാടിയത്. യുവതി കിണറ്റിലെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
നാട്ടുകാര്‍ രക്ഷിച്ച യുവതിയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
Follow us on