LOADING

Type to search

കോഴിക്കോട് 50 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Latest News Local News News

കോഴിക്കോട് >>പാലാഴിയില്‍ 50 ലക്ഷം രൂപയുടെ എംഡിഎംഎ യുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. നിലമ്പൂസ്വദേശി 22 കാരന്‍ ഷൈന്‍ ഷാജിയാണ് അറസ്റ്റിലായത്.യുവാവ് സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

ആലുവയില്‍ നിന്ന് എത്തിച്ചതാണ് മയക്കുമരുന്നെന്ന് ഷൈന്‍ ഷാജി മൊഴി നല്‍കി. കോഴിക്കോട് നിശാപാര്‍ട്ടി സംഘത്തെ ലക്ഷ്യമിട്ടാണ് എംഡിഎംഎഎത്തിച്ചതെന്ന് എക്‌സൈസ് അറിയിച്ചു.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഫറോക്ക് എക്‌സൈസും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി യുവാവ് പിടിയിലായത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.