LOADING

Type to search

കോഴിക്കോട് ഒരേ കയറില്‍ യുവാവും പത്താംക്ലാസുകാരിയും തൂങ്ങി മരിച്ച നിലയില്‍

Crime

കോഴിക്കോട്>> ബാലുശേരിക്കടുത്ത് കരുമലയില്‍ യുവാവിനെയും പെണ്‍കുട്ടിയെയും ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി(15) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

താമരശ്ശേരി ഗവ.വി.എച്ച്.എസ്.സി.സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. ഇരുവരും പ്രണയത്തിലായിരുന്നെന്നും ഇവര്‍ അകന്ന ബന്ധുക്കളാണെന്നും നാട്ടുകാര്‍ പറഞ്ഞു. കിനാലൂര്‍ ചൂരക്കണ്ടി അനില്‍കുമാറിന്റെ മകനാണ് അഭിനവ്. താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മല്‍ ഗിരീഷിന്റയും ബീനയുടെയും മകളാണ് ശ്രീലക്ഷ്മി. ഒരു സഹോദരനുണ്ട്.

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.