‘മുട്ടയിട്ടു മടുത്തു ഇനി പ്രസവിക്കാം’; കോഴി പ്രസവിച്ചു,നാല് കുഞ്ഞുങ്ങള്‍

web-desk -

ഗുവാഹത്തി>>> കോഴിയോ മുട്ടയോ ആദ്യമുണ്ടായത്? ഉത്തരം കിട്ടാത്ത ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ നമ്മുക്ക് ചുറ്റും ഇപ്പോഴും ഉണ്ട്. കോഴിക്ക് മുല വരുന്ന കാലം ആയോ എന്ന പഴഞ്ചൊല്ല് ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാല്‍ ഒരു കോഴി പ്രസവിച്ചെന്നാണ് ആസാമിലെ ഉദല്‍ഗുരി ജില്ലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ദീപക് സഹാരിയ എന്നയാളുടെ വീട്ടിലെ കോഴിയാണ് നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്. സംഭവം അറിഞ്ഞതോടെയാണ് കോഴിക്കുഞ്ഞുങ്ങളെ കാണാന്‍ ആളുകള്‍ എത്തിക്കൊണ്ടിയിരിക്കുകയാണെന്ന്. കോഴി വളര്‍ത്തലാണ് ദീപകിന്റെ പ്രധാന വരുമാന മാര്‍ഗം.

കഴിഞ്ഞ മൂന്നുമാസമായി കോഴി മുട്ടയിടുന്നില്ലായിരുന്നു. ഒക്ടോബര്‍ 11ന് ആണ് കോഴി പ്രസവിച്ചത്. പ്രസവിച്ച കോഴി വനരാജ് എന്ന് പ്രത്യേക ഇനം കോഴിയാണെന്ന് ഹൈദരാബാദിലെ ഐസിഎആര്‍ ഡയറക്ടറേറ്റ് ഓപ് പൗള്‍ട്രി റിസര്‍ച്ച് കണ്ടെത്തി.

ആദ്യ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ ജനിച്ചെങ്കിലും രണ്ട് കുഞ്ഞുങ്ങള്‍ ഉടനെ തന്നെ ചത്തുപോയി. അവിശ്വസനീയമായ സംഭവമാണെന്നും ഇങ്ങനെയൊരു സംഭവം ഔദ്യോഗികജീവിതത്തില്‍ കണ്ടിട്ടില്ലെന്നും മൃഗ ഡോക്ടറായ ഷംസുള്‍ അലി പറഞ്ഞു.