കോഴിക്കോട് സ്വദേശിനി കോയമ്പത്തൂരിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍, കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്ക്

രാജി ഇ ആർ -

കോയ മ്പ ത്തൂര്‍>>> കോയമ്പത്തൂരില്‍ ഹോട്ടല്‍ മുറിയില്‍ നാല്‍പത്തിയാറുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. മുസ്തഫ, ബിന്ദു എന്നീ പേരുകളിലാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഇരുവരും കോഴിക്കോട് സ്വദേശികളാണെന്നാണ് സൂചന.

ഗാന്ധിപുരം ക്രോസ് കട്ട് റോഡിലെ ഹോട്ടല്‍ മുറിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൂടെയുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നി ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ജൂലായ് 26 നാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു.