കോട്ടയം മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരും തട്ടികൊണ്ടുപോയ കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ തര്‍ക്കം.

-

കോട്ടയം>>കോട്ടയം മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരും തട്ടികൊണ്ടുപോയ കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ തര്‍ക്കം.

സുരക്ഷാ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയെന്നാണ് കുഞ്ഞിന്റെ ബന്ധുക്കള്‍ പറയുന്നത്. കുഞ്ഞിനെ നിങ്ങള്‍ കൊടുത്തുവിട്ടതല്ലേ എന്നാണ് സുരക്ഷാ ജീവനക്കാരന്‍ കുട്ടിയുടെ പിതാവിനോട് ചോദിച്ചത്.

കുട്ടിയെ കൊടുത്തുവിട്ട വിട്ട ശേഷം ഷോ കാണിക്കുന്നോ എന്ന സെക്യൂരിറ്റി ചോദിച്ചു. കുഞ്ഞിനെ ഐസിയുവില്‍ നിന്ന് ഇന്നാണ് മാറ്റിയത്. കുഞ്ഞിനെ കാണാന്‍ എത്തിയപ്പോള്‍ തടഞ്ഞത് ചോദ്യം ചെയ്തപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയത്. ഇന്നലെ കുട്ടിയെ കടത്തികൊണ്ടുപോയപ്പോള്‍ ഇതേ സെക്യൂരിറ്റി തന്നെയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. സംഭവത്തിന് പിന്നില്‍ സെക്യൂരിറ്റിക്കും പങ്കുണ്ടെന്നാണ് പിതാവ് ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →