കോട്ടപ്പടി വടാശ്ശേരി കവലയില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

-

കോതമംഗലം >> കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാന്‍ എംഎല്‍എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കോട്ടപ്പടി പഞ്ചായത്തിലെ വടാശ്ശേരി കവലയില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു.എംഎല്‍എആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആഷാ അജിന്‍,പഞ്ചായത്ത് മെമ്പര്‍മാരായ നിധിന്‍ മോഹന്‍,അമല്‍ വിശ്വം,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണു,മുന്‍ മെമ്പര്‍ അമ്പിളി മണി,പ്രദേശവാസികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →