LOADING

Type to search

കൊറ്റമത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും 425 ലിറ്റര്‍ ഡീസല്‍ പിടികൂടി

Latest News Local News News

കോതമംഗലം>>>കൊറ്റമത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും 425 ലിറ്റര്‍ ഡീസല്‍ പിടികൂടി. കന്നാസുകളിലും ഡ്രമ്മുകളിലുമാക്കി കുഴിച്ചിട്ടിരുന്ന നിലയിലാണ് കണ്ടെത്തിയത്.

കൊറ്റമം കളമ്പാട്ടുപുരം കോലഞ്ചേരി വീട്ടില്‍ വിക്ടര്‍ എന്നയാളുടേയാണ് പറമ്പ്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡിസ്ട്രിക് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും, കാലടി പോലിസും പരിശോധന നടത്തിയത്.

ഡീസല്‍ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ 8 ബാരലുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സി.ഐ ബി.സന്തോഷ്, എസ്.ഐ സതീഷ് കുമാര്‍ , സി.പി.ഒ ബേസില്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുവെന്നും, പിടികൂടിയ ഡീസലിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.