
കോതമംഗലം>>>കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിന്റെ രണ്ടാം റീച്ചിന്റെ (കലാ ഓഡിറ്റോറിയം മുതല്‍ കോഴിപ്പിള്ളി വരെ) ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി ആന്റണി ജോണ്‍ എം എല്‍ എ അറിയിച്ചു.
കോതമംഗലം പട്ടണത്തിന്റെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും പ്രദേശത്തിന്റെ വികസന കുതിപ്പിന് കരുത്ത് പകരുന്നതുമായ പദ്ധതിയാണ്.ഒന്നാം പിണറായി സര്‍ക്കാരിന്റെ 2019 – 20 സംസ്ഥാന ബജറ്റില്‍ ന്യൂ ബൈപാസിന്റെ രണ്ടാം റീച്ച് നിര്‍മ്മാണത്തിനായി10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
പ്രസ്തുത റോഡിന്റെ ഒന്നാം റീച്ചിന്റെ (തങ്കളം മുതല്‍ – കലാ ഓഡിറ്റോറിയം വരെ) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നുവരികയാണ്. രണ്ടാം റീച്ച് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും എം എല്‍ എ പറഞ്ഞു.

Follow us on