LOADING

Type to search

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ ;ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു : ആന്റണി ജോണ്‍ എം.എല്‍ എ

Latest News Local News News

കോതമംഗലം>>>കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് സെന്റര്‍ നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി ആന്റണി ജോണ്‍ എം.എല്‍ എ അറിയിച്ചു.ഡയാലിസിസ് സെന്ററിന്റേയും,പുതിയ ക്യാഷ്വാലിറ്റി ബ്ലോക്കിന്റേയും നിര്‍മ്മാണത്തിനായി എം.എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും 2 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

ഒന്നാം നിലയില്‍ ക്യാഷ്വാലിറ്റി ബ്ലോക്കും,രണ്ടാം നിലയില്‍ ഡയാലിസിസ് സെന്ററും,മൂന്നാം നിലയുടെ സ്ട്രക്ചറും,ലിഫ്റ്റ് സൗകര്യങ്ങളും അടങ്ങുന്ന മൂന്ന് നില കെട്ടിടമാണ് ഇതിനായി നിര്‍മ്മിക്കുന്നത്.ഡയാലിസിസ് സെന്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കോണ്‍ട്രാക്ടര്‍ എഗ്രിമെന്റ് വച്ചതായും,നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ആന്റണി ജോണ്‍ എം.എല്‍ എ അറിയിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.