കോതമംഗലം താലൂക് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ഐ എന്‍ ടി യു സി കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി

സ്വന്തം ലേഖകൻ -


കോതമംഗലം >>>കോവിഡ് കാല ആനുകൂല്യങ്ങളും പരിരക്ഷയും മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്ക് നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കോതമംഗലം താലൂക്ക് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ഐ എന്‍ റ്റി യു സി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ എസ് ഇ ബി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഐ എന്‍ റ്റി യു സി താലൂക്ക് പ്രസിഡന്റ് അഡ്വ: അബു മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.


ഐന്‍ റ്റി യു സി താലൂക്ക് ജനറല്‍ സെക്രട്ടറി റോയ് കെ പോള്‍ അദ്ധ്യക്ഷത വഹിച്ചു ,നേതാക്കളായ സീതി മുഹമ്മദ് ,ശശികുഞ്ഞുമോന്‍ ,ബഷീര്‍ ചിറങ്ങര ,വില്‍സണ്‍ തോമസ് ,എബിനമ്പിച്ചന്‍ കുടി ,ഷക്കീര്‍ പാണാട്ടി ,ഷാജി റ്റി പി ,കെ വി ജോസഫ് ,പി വൈ ജോസ് ,ബോസ് പി എന്‍ ,എല്‍ദോസ് കെ.എം ,ഷാജി കെ എം
കബീര്‍ തങ്കളം ,എന്നിവര്‍ നേതൃത്വം നല്‍കി .

തൊഴിലാളികള്‍ക്ക് ഇന്ധനസബ്‌സിഡി നല്‍കുക ,പലിശ രഹിത വായ്പ നല്‍കുക ,കോവിസ് പ്രോട്ടോകോള്‍ ലംഘനത്തിന്റെ പേരില്‍ എടുത്ത അനാവശ്യമായി കേസുകള്‍ എടുക്കുന്നത് നിര്‍ത്തി വെക്കുക, ,ഇന്ധന വില കുറയ്ക്കുക ,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ സംഘടിപ്പിച്ചത്

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →