LOADING

Type to search

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കം ക്യാഷ്വാലിറ്റി നിര്‍മ്മാണം ആരംഭിച്ചു

Latest News Local News News


കോതമംഗലം>>>കോതമംഗലംതാലൂക്ക്ആശുപത്രിയില്‍നിര്‍മ്മിക്കുന്ന ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം ആന്റണി ജോണ്‍ എം എല്‍എനിര്‍വ്വഹിച്ചു.

മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മുനിസിപ്പല്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍സിന്ധുഗണേശന്‍, കൗണ്‍സിലര്‍മാരായ കെ എ നൗഷാദ്,രമ്യ വിനോദ്,ബിന്‍സി തങ്കച്ചന്‍,സിജോ വര്‍ഗീസ്,എല്‍ദോസ് പോള്‍,വിദ്യാപ്രസന്നന്‍,റോസിലിഷിബു,പിഡബ്ല്യൂ ഡി ബില്‍ഡിങ്ങ്‌സ് അസിസ്റ്റന്റ്എഞ്ചിനീയര്‍ ആന്‍ഡ്രൂഫെര്‍ണാന്‍സ്‌ടോം,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ആര്‍ അനില്‍കുമാര്‍,പി പി മൈതീന്‍ഷാ,പി എം നവാസ്,എന്‍ സി ചെറിയാന്‍,മനോജ് ഇഞ്ചൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ആരോഗ്യ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ വി തോമസ് സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എന്‍ യു അഞ്ജലി നന്ദിയും പറഞ്ഞു.

എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2 കോടി രൂപയാണ്അനുവദിച്ചിട്ടുള്ളത്.താലൂക്ക് ആശുപത്രികോമ്പൗണ്ടിലെ പഴയ കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്താണ് പുതിയ നിര്‍മ്മാണം.പുതിയ കെട്ടിടത്തില്‍ മൂന്നു നിലകളിലായി ക്യാഷ്വാലിറ്റി,ഡോക്ടേഴ്‌സ് റൂം,നഴ്‌സിങ്ങ് റൂം,മിനി ഓപ്പറേഷന്‍ തിയറ്റര്‍,എക്‌സറേ റൂം,ഡയാലിസിസ് റൂം,സ്റ്റോര്‍ റൂം,വാഷിങ്ങ്‌റൂം,റിവേഴ്‌സ്ഓസ്‌മോസിസ്പ്ലാന്റ്,ഹാള്‍,പോലീസ്എയ്ഡ്‌പോസ്റ്റ്,ടോയ്‌ലറ്റുകള്‍ എന്നിവ അടങ്ങുന്നതാണ് ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്ക്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.