കോതമംഗലം താലൂക്ക് ആശുപത്രിയില്‍ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിന് ഇരുപത്തിയഞ്ചുമാസം തടവും, മുപ്പതിനായിരം രൂപ പിഴയും

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>>>കോതമംഗലം താലൂക്ക് ആശുപത്രിയില്‍ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടറേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി മലയന്‍കീഴ് വാളാട്ടി കോളനി ചേരിയില്‍ വീട്ടില്‍ സുരേഷ് (46) നെ കോതമംഗലം ജെ.എഫ്.സി.എം കോടതി ഇരുപത്തിയഞ്ചുമാസം തടവും, മുപ്പതിനായിരം രൂപ പിഴയും വിധിച്ചു. കൂടാതെ ആശുപത്രിയ്ക്കുണ്ടായ നഷ്ടത്തിന് 16,356 രൂപ കൂടി പിഴ അടയ്ക്കണം.

2020 ഡിസംബര്‍ രാത്രി ഒമ്പതരയോടെ അത്യാഹിത വിഭാഗത്തിലെത്തിയ പ്രതി മാരാകയുധങ്ങള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കോതമംഗലം പോലീസ് ഉടന്‍തന്നെ പ്രതിയെ പിടികൂടുകയും സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ അനില്‍.ബി, എസ്.ഐ ഇ.പി.ജോയി, എസ്.സി.പി.ഒ ജയന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →