കോതമംഗലം മുനിസിപ്പാലിറ്റിയില്‍ നഗര വഴിയോര വിപണി ആരംഭിച്ചു

സ്വന്തം ലേഖകൻ -

കോതമംഗലം >>>മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റിയില്‍ നഗര വഴിയോര വിപണി ആരംഭിച്ചു.ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി അദ്ധ്യക്ഷനായി.ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് പി എ എം ബഷീര്‍,ബ്ലോക്ക് വൈസ് പ്രസിഡന്റ് നിസമോള്‍ ഇസ്മയില്‍,മുനിസിപ്പല്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി തോമസ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോമി തെക്കെക്കര,കൗണ്‍സിലര്‍ ഷിബു കുര്യാക്കോസ്,കൃഷി ഓഫീസര്‍മാരായ ജാസ്മിന്‍ തോമസ്,ജിജി ജോബ്,മനോജ്,അനീഫ,ആത്മ,ബി ടി എം രഞ്ജിത്,കോതമംഗലം കൃഷി അസിസ്റ്റന്റ് ഇ പി സാജുതുടങ്ങിയവര്‍ പങ്കെടുത്തു.

കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി പി സിന്ധു പദ്ധതി വിശദീകരണം നടത്തി.കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതും,നേരിട്ടുള്ള വിപണനത്തിന് സഹായകരമാകുന്നതുമായ പദ്ധതിയാണ് നഗര വഴിയോര വിപണി.കര്‍ഷകരോ കര്‍ഷക കൂട്ടായ്മകളോ ഫാം ഫ്രഷ് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച് വില്‍പ്പന നടത്തുന്നു.മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനുകളിലാണ് പദ്ധതി.ബോക്കിലെ മറ്റു കൃഷിഭവനുകളെയും ബന്ധപ്പെടുത്തിയാണ് വിപണി പ്രവര്‍ത്തിക്കുക.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →