കോതമംഗലത്ത് മൊബൈല്‍ കടയില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>>>കോതമംഗലത്ത് മൊബൈല്‍ കടയില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍ . ആസാം സ്വദേശിയായ ആഷിക്കുല്‍ ഇസ്ലാം (19) നെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് സ്ഥാപനത്തില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്.

ഏറ്റുമാനൂരിലെ ഒരു കടയില്‍ നിന്ന് 17 മൊബൈല്‍ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, എസ്.ഐ മാഹിന്‍ സലിം, എസ്.സി.പി. ഒ എം. നിഷാന്ത് കുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →