കോതമംഗലം മുനിസിപ്പല്‍ മത്സ്യ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നി ബാധ

-

കോതമംഗലം>>നഗരമധ്യത്തിലെ മുനിസിപ്പല്‍ മത്സ്യ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നി ബാധ. ഇന്നലെ രാത്രി 9.45നാണ് മീന്‍ മാര്‍ക്കറ്റിലെ കടകള്‍ക്ക് മുകളില്‍ തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. മൂന്ന് സ്റ്റാളുകള്‍ കത്തി നശിക്കുകയും രണ്ട് സ്റ്റാളുകളിലേക്ക് തീ പടര്‍ന്ന് ഭാഗികമായി കത്തിനശിക്കുകയും ചെയ്തു.

കോതമംഗലം ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ രണ്ട് വാഹനങ്ങള്‍ എത്തിയാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ മാര്‍ക്കറ്റ് അവധിയായതിനാല്‍ കടകള്‍ ഒന്നും തന്നെ തുറന്നിരുന്നില്ല.അതിനാല്‍ ഗൂരുതരമായ പ്രശ്‌നങ്ങളുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →